കണ്ണൂർ സിറ്റി റോഡ് വീതി കൂട്ടുന്നതിന് എതിരെ കർമ്മസമിതി
കണ്ണൂർ സിറ്റി റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിനെതിരെ ബുധനാഴ്ച രാവിലെ 10ന് കലക്ടറേറ്റിനു മുന്നിൽ കർമസമിതി ധർണ നടത്തും. പൂർണമായും അശാസ്ത്രീയമായി പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ചാണ് കർമസമിതി സമരത്തിനിറങ്ങുന്നത്. 14 മീറ്റർ വീതിയിൽ നടപ്പാക്കുന്ന റോഡ് വികസനം പലരെയും കുടിയിറക്കികൊണ്ടാണെന്ന് കർമ്മസമിതി ഭാരവാഹികൾ ആരോപിച്ചു.

ليست هناك تعليقات
إرسال تعليق