Header Ads

  • Breaking News

    ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബി​ന്ദു അ​മ്മി​ണിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; മുളക്‌പൊടി സ്‌പ്രേ ചെയ്‌തു



    കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബി​ന്ദു അ​മ്മി​ണി​യെ കൊ​ച്ചി​യി​ല്‍ ബിജെപി പ്രവർത്തകർ ത​ട​ഞ്ഞു. ഇ​വ​ര്‍​ക്കു നേ​രെ മു​ള​കു​പൊ​ടി സ്പ്രേ ചെയ്‌തു. സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് സം​ഭ​വം.

    ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​നി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബി​ന്ദു അ​മ്മി​ണി പ്ര​തി​ക​രി​ച്ചു. ബി​ന്ദു​വി​നു നേ​രെ മു​ള​കു​പൊ​ടി എറിഞ്ഞയാളെ  പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ബി​ന്ദു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യിയോട് സംഘത്തോടുമൊപ്പം ചേരാൻ ബിന്ദു എത്തിയത്.

    അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തൃ​പ്തി​യും അ​ഞ്ചു​പേ​ര്‍ അ​ട​ങ്ങു​ന്ന വ​നി​താ സം​ഘ​വും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. കഴിഞ്ഞ തവണ മുടങ്ങിപ്പോയ ശബരിമല ദര്‍ശനം ഇത്തവണ സാധ്യമാക്കാനാണ് തൃപ്തിദേശായിയും സംഘവും കേരളത്തില്‍ എത്തിയത്. 

    ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി അറിയിച്ചു. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്നും തൃപ്തി അറിയിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad