ശബരിമലയിൽ മരം വീണ് പന്ത്രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

ശബരിമല: മരക്കൂട്ടത്തിനടുത്ത് മരം വീണ് പന്ത്രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പരിക്കേറ്റ രവി, പ്രേമന്‍. ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം പകുതിവച്ച് ഒടിഞ്ഞുവീണത്. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
www.ezhomelive.com
ليست هناك تعليقات
إرسال تعليق