Header Ads

  • Breaking News

    കൗമാരക്കാർക്ക്‌ ബോധവൽകരണവുമായി ഐആർപിസി


    കണ്ണൂർ:

    കുട്ടികളിലെ മാനസിക സംഘർഷങ്ങൾ കുറയ്‌ക്കുന്നതിനായി ഐആർപിസിയുടെ നേതൃത്വത്തിൽ ബോധവത്‌കരണം സംഘടിപ്പിക്കുന്നു. പിടിഎ പ്രസിഡന്റുമാർ, സ്‌കൂൾ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തി 29ന്‌ ശിൽപശാല നടത്തുമെന്ന്‌ ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന്‌ പൊലീസ്‌ സൊസൈറ്റി ഓഡിറ്റോറിയത്തിലാണ്‌ ശിൽപശാല. സ്‌കൂൾ –-കോളേജ്‌ തലത്തിൽ കൗമാരക്കാർക്കായി ബോധവൽക്കരണവും നടത്തും. 

    ചൊവ്വ കനകവല്ലി റോഡിലെ ഡി അഡിക്ഷൻ ആൻഡ്‌ കൗൺസലിങ് സെന്ററിൽ കൗമാരക്കാർക്കായി ടെലിഫോണിക്‌ കൗൺസലിങ്ങും ആരംഭിച്ചിട്ടുണ്ട്‌. വിദഗ്‌ധർ കുട്ടികൾക്ക്‌ കൗൺസിലിങ് നൽകും. 9947484143, 9745600110, 9633055958, എന്നീ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ വി മുഹമ്മദ്‌ അഷ്‌റഫ്‌, പി എം സാജിദ്‌, എം സഹദേവൻ എന്നിവരും പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad