Header Ads

  • Breaking News

    കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍


    കോഴിക്കോട്:
    കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍. അമിത വേഗത്തിന് ബസ് പിടിച്ചെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

    എന്നാല്‍ ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ അടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു.

    ഇതേ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്‌സി ബസ്സ് കസ്റ്റഡിയിലെടുത്തു. ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad