തലശേരി ലോഗൻസ് റോഡിൽ വൈദ്യുത പോസ്റ്റിന് തീപ്പിടിച്ചു. ഫയർഫോഴ്സെത്തി തീ അണച്ചു
തലശേരി ലോഗൻസ് റോഡിൽ ഇന്നുച്ചയോടെയാണ് വൈദ്യുതി തൂൺ സ്വന്തം നിലയ്ക്ക് ദീപാവലിയാഘോഷിച്ചത്.
യാത്രക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും കൗതുകവും ഒപ്പം ഭീതിയുമേകിയ ആഘോഷം പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. ഇതിനിടെ ക്ഷണിക്കാതെ സമീപത്തുകൂടെ എത്തിയ ടാങ്കർലോറിയെ നാട്ടുകാർ തടഞ്ഞുവച്ച് സ്വയരക്ഷ ഉറപ്പുവരുത്തി..
ആരോ വിവരമറിയിച്ചെത്തിയ ഫയർഫോഴ്സ് യൂണിറ്റും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചേർന്ന് വൈദ്യുതി വിച്ഛേദിച്ച് വെള്ളം ചീറ്റിയാണ് ആഘോഷമവസാനിപ്പിച്ചത്. തുടർന്ന് അറ്റകുറ്റപ്പണികൾക്ക് ശേഷം വൈകീട്ടോടെയാണ് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനായത്.
വൈദ്യുത പോസ്റ്റിന്റെ സ്വന്തം നിലയ്ക്കുള്ള ആഘോഷപ്രകടനങ്ങൾ പതിവ് കാഴ്ചയാണെന്ന് സമീപത്തെ അറ്റ്ലാന്റിക് ട്രാവൽസിലെ ജീവനക്കാരനായ കാട്ടിൽ ചന്ദ്രബാബു പറഞ്ഞു
ليست هناك تعليقات
إرسال تعليق