Header Ads

  • Breaking News

    സ്‌കൂളിൽ ബസുകളുടെ അഭ്യാസപ്രകടനം; രണ്ട് ബസുകളും പിടിച്ചെടുത്തു; ഡ്രൈവർമാർ കസ്റ്റഡിയിൽ



    കൊല്ലം: അഞ്ചൽ ഈസ്റ്റ് സ്‌കൂളിൽ അപകടകരമാം വിധം അഭ്യാസപ്രകടനം കാണിച്ച ബസുകൾ പിടിയിൽ. രണ്ടു ബസുകളാണ്‌ ജില്ലാ അതിർത്തിയിൽ വച്ച് പുനലൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ ലൈസൻസുകൾ പിടിച്ചെടുത്തിട്ടുണ്ട്.

    അപകടകരമായി വാഹനം ഓടിച്ച ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. കൂടാതെ വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെർമിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ഇൻസ്പെക്ട്ടർമാരായ റാംജി കെ കരൺ, രാജേഷ് ജി ആർ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസുകൾ പിടിച്ചെടുത്തത്.

    അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad