Header Ads

  • Breaking News

    ക്രിസ്‌തുമസ്‌ - ന്യൂഇയര്‍ ബമ്പർ ഭാഗ്യക്കുറി ഇന്നുമുതൽ; ഒന്നാം സമ്മാനം 12 കോടി



    തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ക്രിസ്‌തുമസ്‌ - ന്യൂഇയര്‍ ബമ്പർ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശിന് നല്‍കികൊണ്ട് ബമ്പർ പ്രകാശനം ചെയ്യും. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 

    ആദ്യ സമ്മാനമായി ഒരാൾക്ക് 12 കോടി രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനം പത്തുപേര്‍ക്ക് 50 ലക്ഷം രൂപ വീതമാണ്. പത്തുലക്ഷം രൂപ വീതം പത്തുപേര്‍ക്ക് മൂന്നാംസമ്മാനം ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

    90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നതെങ്കിലും വില്‍പ്പനയനുസരിച്ച്‌ ഘട്ടം ഘട്ടമായി ആയിരിക്കും ടിക്കറ്റുകള്‍ അച്ചടിക്കുക. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍‌ അച്ചടിക്കുന്നത്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad