ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചെറുപുഴ: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്ന് (16.11.19) രാവിലെ 10.30 ഓടെയായിരുന്നു പെരിങ്ങോം CRPF ക്യാമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ പെരിങ്ങോം മാപ്പാടിച്ചാൽ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
പെരിങ്ങോം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും അരവഞ്ചാൽ ഭാഗത്തു നിന്നും പെരിങ്ങോത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി.

ليست هناك تعليقات
إرسال تعليق