Header Ads

  • Breaking News

    ഡിസംബര്‍ 1 മുതല്‍ ചിറവക്ക് – കപ്പാലം വഴി ഗതാഗതം നിരോധനം


    തളിപ്പറമ്പ :
    തളിപ്പറമ്പ – ഇരിട്ടി റോഡില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള ഗതാഗതം ഡിസംബര്‍ 1 മുതല്‍ മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിച്ചു.
    ആലക്കോട്, ഇരിട്ടി-ശ്രീകണ്ഠാപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബസാര്‍ റോഡ് (മാര്‍ക്കറ്റ് റോഡ്) വഴിയും,
    ശ്രീകണ്ഠപുരം-ഇരിട്ടി ഭാഗത്തുനിന്ന് തളിപ്പറമ്പിലേക്ക് വരുന്ന ബസ്സുകള്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും സര്‍ സയ്യിദ് കോളേജ് റോഡ് വഴി തൃച്ഛംബരം പെട്രോള്‍ പമ്പ് റോഡ് വഴിയും, ആലക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ മന്ന ജംഗ്ഷനില്‍ നിന്നും ചിന്മയ റോഡ് വഴി കയറി ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് തൃച്ഛംബരം പെട്രോള്‍ പമ്പ് റോഡ് വഴിയും പോകണമെന്ന് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനിയര്‍ അറിയിച്ചു..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad