Header Ads

  • Breaking News

    തെരുവ് നായകളുടെ ഭീഷണിയിൽ പാപ്പിനിശ്ശേരി


    പാപ്പിനിശ്ശേരിയിലും പരിസരത്തും തെരുവുനായശല്യം രൂക്ഷമായി. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ പിന്നാലെ നായക്കൂട്ടം ഓടുന്നതുമൂലം വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞദിവസം രാവിലെ ചുങ്കത്ത് മദ്രസയില്‍പോകുന്ന വിദ്യാര്‍ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാന്‍ ശ്രമംനടത്തിയിരുന്നു. പെട്ടെന്നുതന്നെയുള്ള വഴിപോകുന്ന നാട്ടുകാരുടെ ഇടപെടല്‍മൂലമാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
    രാവിലെ വിവിധ ജോലികള്‍ക്ക് പോകുന്നവര്‍ക്കും റോഡുകളിലെ നായക്കൂട്ടം വലിയ ഭീഷണിയായിരിക്കയാണ്. തിങ്കളാഴ്ച വൈകുന്നേരം പാപ്പിനിശ്ശേരി ചുങ്കം റോഡില്‍വെച്ച്‌ നായക്കൂട്ടം കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ വേളാപുരത്തെ വ്യാപാരി മുഹമ്മദ് റാഫിക്ക് സാരമായി പരിക്കേറ്റു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad