വാഹനാപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു
മുഴപ്പിലങ്ങാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ. കെ റിജേഷ് (36) വാഹനാപകടത്തില്‍ മരിച്ചു.ഇന്നലെ രാത്രി പത്തര മണിക്ക് എടക്കാട് പോലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിലാണ് അപകടം. വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന റിജേഷിന്റെ സ്‌ക്കൂട്ടറില്‍ മത്സ്യവുമായി തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ലോറിയിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചയോടെ വിദഗ്ദചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. എടക്കാട് റെയില്‍വെ സ്റ്റേഷന് സമീപം മലക്ക് താഴെ കെ. ആര്‍. ഹൗസിലെ പരേതനായ രവിക്കുട്ടന്റെയും രാജകുമാരിയുടെയും മകനാണ്. സഹോദരി-ലിജിന നിശാന്ത്. സംസ്‌ക്കാരത്തിന് ശേഷം എ.ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സത്യന്‍ വണ്ടിച്ചാലില്‍, കുനോത്ത് ബാബു, സി. ദാസന്‍, കെ. വി ജയരാജന്‍, പി. പ്രസൂണ്‍, ഷാജി എന്നിവര്‍ സംസാരിച്ചു.

ليست هناك تعليقات
إرسال تعليق