ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; ചുഴലിക്കാറ്റുണ്ടായേക്കും

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷകേന്ദ്രം. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 24 മുതല്‍ 25 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ മഹാരാഷ്ട്ര, കര്‍ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.
ഒക്ടോബര്‍ 26 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഒക്ടോബര്‍ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബര്‍ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق