Header Ads

  • Breaking News

    മുന്‍ ഡിജിപി വി.ആർ. രജീവൻ അന്തരിച്ചു



    കൊച്ചി: മുന്‍ ഡിജിപി വി.ആർ. രജീവൻ കാക്കനാട് അന്തരിച്ചു. 69 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച നടക്കും ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് മേധാവിയായാണ് അദ്ദേഹം വിരമിച്ചത്. വിശിഷ്‌ട സേവനത്തിനും സ്‌തുത്യർഹ സേവനത്തിനുമുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്.

    1977ലാണു രജീവൻ ഐപിഎസിൽ പ്രവേശിച്ചത്. ഷൊർണൂർ എഎസ്‌പി ആയാണു തുടക്കം. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ എസ്‌പി, തിരുവനന്തപുരത്തും കോഴിക്കോട്ടും കമ്മിഷണർ, ദക്ഷിണ മേഖല എഡിജിപി, ഇന്റലിജൻസ് ഐജി, ദക്ഷിണമേഖലാ ഡിഐജി, എക്‌സൈസ് കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചു.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad