കെ.ടി ജലീല്‍ രാജിവയ്ക്കണം; മാർക്ക് ദാനത്തിൽ ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്ക് ദാന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമിതിയാണ് നടന്നത്. ഇനി മന്ത്രിയായി തുടരാനാവില്ല. മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യാക്ഷന്‍ രാജന്‍ ഗുരുക്കള്‍ പോലും പറയുന്നു. മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യ്പപെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. എസ്എഫ്ഐ കേരളത്തിലുണ്ടോയെന്നു പോലും സംശയിക്കേണ്ട സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق