Header Ads

  • Breaking News

    വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചത്: എ.പി. അബ്ദുള്ളക്കുട്ടി



    കണ്ണൂർ: വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. താൻ കാലുമാറുന്ന ആളല്ല. കാഴ്ച്ചപ്പാട് മാറുന്നയാളാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കും. പദവി കിട്ടിയതിൽ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.  

    ബി.ജെ.പി കേരളഘടകത്തിന്റെ ഉപാധ്യക്ഷനെന്ന പദവി വലിയ ഉത്തരവാദിത്തമാണ്. ആത്മാർഥമായ പൊതുപ്രവർത്തനത്തിന്റെയും ബഹുജനബന്ധത്തിന്റെയും പാരമ്പര്യമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പർ പവറാക്കാനും പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad