പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സമരം തുടരുമെന്ന് സിപിഐ

കൊച്ചി: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സമരം തുടരുമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. സമരത്തിന്റെ രൂപഭാവം മാറും, സഹകരിക്കാന്‍ കഴിയുന്ന മറ്റുളളവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഐജി ഓഫിസ് മാര്‍ച്ചിന്റെ പേരിലുളളത് കളളക്കേസാണ്. ഞാറയ്ക്കല്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണം. നിലപാടില്‍ മാറ്റമില്ലെന്നും പി.രാജു വ്യക്തമാക്കി.
അതേസമയം കൊച്ചി ഡി.ഐ.ജി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങിയ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുളള സി.പി.ഐ നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം തളളിയാണ് കോടതിയുടെ തീരുമാനം. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദമുയര്‍ത്തിയാണ് പൊലീസ് ജാമ്യത്തെ എതിര്‍ത്തത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق