Header Ads

  • Breaking News

    താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ മരണം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍



    മലപ്പുറം:  താനൂരില്‍ മുസ്്ലീംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശി മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്.  മുഫീസും മഷ്ഹൂദും കൊലയില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് അറിയിച്ചു. സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചതിന്റെ പ്രതികാരമെന്ന് പ്രതികള്‍. 

    പിടിയിലായ  സിപിഎം പ്രവര്‍ത്തകര്‍ മുഫീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരാണ് ആക്രമണകാരണം വെളിപ്പടുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് സിപിഎം പ്രവര്‍ത്തകന്‍ ഷംസുദീന് വെട്ടേറ്റ സംഭവത്തില്‍ ഇസഹാക്കിന് പങ്കുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണം.

    ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ സി.പി.എം നേതാവ് പി. ജയരാജന്‍ അടക്കമുളളവരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്്ലീലീഗ് രംഗത്തുണ്ട്. പി. ജയരാജന്‍ അഞ്ചുടിയിലെ ഒരു വീട്ടില്‍ പ്രതികള്‍ക്കൊപ്പം ഒത്തുകൂടിതിന്റെ ചിത്രങ്ങളും യൂത്ത് ലീഗ് പുറത്തുവിട്ടു.
     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad