ഫേസ്‍ബുക്കിൽ ഇനി മുതൽ ഈ ഫീച്ചറും!
വാര്‍ത്താ പ്ലാറ്റ്‌ഫോം തുടങ്ങി ഫേസ്‍ബുക്ക്. ഫേസ്ബുക്ക് ആപ്പിൽ തന്നെ പ്രത്യേക ടാബ് വാർത്താ പ്ലാറ്റ്ഫോമിനായി മാറ്റി വെച്ചിട്ടുണ്ട്. 'ന്യൂസ് ടാബ്' എന്നാണ് ഈ വാർത്താ പ്ലാറ്റ്ഫോമിന്റെ പേര്. ആദ്യഘട്ടമെന്ന നിലയിൽ അമേരിക്കയിൽ ഇന്ന് മുതൽ ന്യൂസ് ടാബ് ലഭ്യമായി തുടങ്ങി. ആപ്പ് അപ്ഡേഷനിൽ പുതിയ മാറ്റങ്ങൾ കാണാം. ദേശീയ വാർത്തകൾക്കാണ് പ്രാധാന്യം. വ്യക്തിപരമായ അഭിരുചികൾക്ക് അനുസരിച്ചുള്ള വാർത്തകളും ഒപ്പം ലഭ്യമാകും.

ليست هناك تعليقات
إرسال تعليق