Header Ads

  • Breaking News

    അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടുറപ്പിക്കുന്നതിന്റെ തിരക്കിൽ സ്ഥാനാര്‍ഥികള്‍



    തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. അവസാനവട്ട വോട്ടുറപ്പിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. അവസാനനിമിഷവും ജാതിമത സമവാക്യങ്ങളെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലുമാണ് മുന്നണികള്‍ നടത്തുന്നത്. എൻഎസ്എസ് എസ്എന്‍ഡിപി ഓര്‍ത്തഡോക്സ് സഭ എന്നിവരുടെ നിലപാടുകള്‍ സൃഷ്ടിക്കുന്ന ഉദ്വേഗം മുന്നണികള്‍ക്കുണ്ട്. 

    അരൂര്‍ ഒഴിച്ച് നാലും സിറ്റിങ്ങ് സീറ്റായതിനാല്‍ അവ നിലനിര്‍ത്താനും അരൂര്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിലാണ് യുഡിഎഫ്. പാലായിലെ അട്ടിമറി നല്‍കിയ ആത്മവിശ്വാസത്തില്‍ അഞ്ചിടങ്ങളിലും മുന്നേറാനാണ് എല്‍ഡിഎഫ് ശ്രമം. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ശക്തമായ ത്രികോണമല്‍സരം പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad