മാർക്ക് ദാന വിവാദത്തില്‍ നിലപാടിലുറച്ച് മന്ത്രി കെ.ടി.ജലീല്‍

മാർക്ക് ദാന വിവാദത്തില്‍ നിലപാടിലുറച്ച് മന്ത്രി കെ.ടി.ജലീല്‍. വിദ്യാര്‍ഥിയുടെ ന്യായമായ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ ഇനിയും ചട്ടങ്ങള്‍ ലംഘിക്കാനാണ് തനിക്കിഷ്ടം. സാധാരണക്കാര്‍ പറഞ്ഞാല്‍ ന്യായമായ കാര്യം ചെയ്യാതിരിക്കാനാകില്ലെന്നും മന്ത്രി കോഴിക്കോട് മുക്കത്തെ സ്വകാര്യ ചടങ്ങില്‍ പറഞ്ഞു. ചടങ്ങിനെത്തിയപ്പോഴും തിരിച്ചുപോകുമ്പോഴും മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് ലീഗുകാരും പ്രതിഷേധവുമായി എത്തിയിരുന്നു
www.ezhomelive.com
ليست هناك تعليقات
إرسال تعليق