Header Ads

  • Breaking News

    പയ്യന്നൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു മൂന്നുപേർക്കെതിരെ കേസ്


    പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു.

    രാവിലെ പത്തേകാലോടെ ആണ് സംഭവം. സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാരായ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
    സനൽ ബസ് ഡ്രൈവർ മനോജ്, ക്ലീനർ ഉമേശൻ, നൈന ബസ് കണ്ടക്ടർ ഷിജിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
    സമയക്രമത്തിൽ ചൊല്ലി വാക്കേറ്റം നടത്തുകയും പിലാത്തറയിൽ വച്ച് കയ്യാങ്കളിയിൽ എത്തുകയും പയ്യന്നൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് കുറുകെയിട്ടശേഷം തമ്മിലടിക്കുകയായിരുന്നുവെന്നാണ് കേസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad