മയ്യിലിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു
മയ്യിൽ മഖാമിൽ കയറി മോഷ്ടാവ് മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. മുല്ലക്കൊടി മഖാമിലെ അകത്തേയ്ക്കും പുറത്തേയ്ക്കും ഭണ്ഡാരങ്ങൾ തകർത്താണ് പണം കവർന്നത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മഖാം പ്രസിഡണ്ട് അസൈനാറുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇരുപതിനായിരം രൂപയോളം കവർന്നതായി പരാതിയിൽ പറയുന്നു. അതേസമയം സമീപം സ്ഥാപിച്ച സി. സി. ടി. വി ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ മയ്യിൽ എസ്. ഐ വി. ആർ വിനീഷിന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്.
ليست هناك تعليقات
إرسال تعليق