കാട്ടമ്പള്ളി സ്റ്റെപ്പ് റോഡിൽ നിയന്ത്രണം വിട്ട ബസ്സ് പെട്ടി കടയിലേക്ക് ഇടിച്ചുകയറി
കണ്ണൂർ കാട്ടമ്പള്ളി സ്റ്റെപ്പ് റോഡിൽ നിയന്ത്രണം വിട്ട ബസ്സ് പെട്ടി കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കമ്പിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന എ. എം. എസ് ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. പെട്ടിക്കടയിലേക്ക് ബസ്സ് ഇടിച്ച് കയറിയതിനെ തുടർന്ന് പെട്ടിക്കട നേരിയ തോതിൽ തകർന്നു. ബസ്സിന്റെ മുൻഭാഗവും അപകടത്തിൽ തകർന്നിട്ടുണ്ട്

ليست هناك تعليقات
إرسال تعليق