സിബിഐ അഞ്ചാം ഭാഗത്തിൽ മഞ്ജു നായിക? ചിത്രം കൂടത്തായി കൊലപാതകം പ്രമേയമാക്കിയെന്ന് സൂചന;ജോളിയാകാൻ മഞ്ജു !
മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻ നിലയിലാണ് സേതുരാമയ്യർ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു. മമ്മൂക്ക, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും ഒന്നിക്കുന്ന ചിത്രം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടർക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്. 2020ഓടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.കിട്ടുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് ആദ്യമായി മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സി ബി ഐ അഞ്ചാം ഭാഗത്തിന് വന്ന് ചേരും. അതിനിടെ കൂടത്തായി കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും പറയപ്പെടുന്നു.ചിത്രത്തിൽ ജോളിയായി മഞ്ജു എത്തിയേക്കും.മഞ്ജുവിന്റെ കരിയറിലെ ആദ്യ നെഗറ്റീവ് റോളും ഇതായിരിക്കും ഇതോടെ.
സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പ്രസാദ് കണ്ണൻമീഡിയ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാൻ നേരമായെന്ന് സംവിധായകൻ കെ.മധുവും ഉറപ്പിക്കുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق