Header Ads

  • Breaking News

    വാളയാർ പരമശിവമല്ല, മറ്റൊരു ചിത്രത്തിലൂടെ ദിലീപും ജോഷിയും അഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്നു


    വാളയാർ പരമശിവം എന്ന പേരിൽ സൂപ്പർഹിറ്റ് ചിത്രം റൺവേയുടെ രണ്ടാം ഭാഗത്തിനായി ദിലീപും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ദിലീപും ജോഷിയും അതിന് മുമ്പ് തന്നെ മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് സൂചന. ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ പോലെ മീഡിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ.

    പുതുമുഖ ഇരട്ട തിരകഥാകൃത്തുക്കൾ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ അവതാരം എന്ന ചിത്രത്തിൽ ആണ് ഇരുവരും അവസാനമായി ഒന്നിച്ചത്.ചിത്രം സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടിയിരുന്നത്.ഇതിനിടെ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ജോഷി ഇപ്പോൾ. ഓർഡിനറി, മധുരനാരങ്ങ,ശിക്കാരിശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad