തലശേരിയിൽ ഹണിട്രാപ്പ് ! മട്ടന്നൂർ സ്വദേശിയുടെ കാറും പണവും മൊബൈലും തട്ടിയെടുത്തു; യുവതി ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്
തലശേരി: ഹണി ട്രാപിൽപെട്ട മട്ടന്നൂർ സ്വദേശിയായ യുവാവിന്റെ ഫോണും എടിഎം കാർഡും പണവും കവർന്ന് സംഭവത്തിൽ യുവതി ഉൾപ്പെടെ എട്ടുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മട്ടന്നൂർ ആലച്ചേരി കീച്ചേരി സ്വദേശിയുടെ പരാതിയിൽ മട്ടന്നൂർ സ്വദേശിനി റഷീദ, യൂനിസ് , സുനീർ, അലി, മറ്റ് കണ്ടാലറിയാവുന്ന 4 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
പരിചയക്കാരി വിളിച്ചത് പ്രകാരം തലശേരിയിൽ വിക്ടോറിയ ഹോട്ടലിൽ എത്തിയ കീച്ചേരി സ്വദേശിയെ പിന്നീട് പേൾവ്യൂ ഹോട്ടൽ ബാറിലേക്കും വാദ്ധ്യാർ പീടിക ഭാഗത്തേക്കും കൂട്ടിക്കൊണ്ടുപോയി പെണ്ണ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായ ഫോണും എ.ടി.എം.കാർഡും ലൈസൻസും 1200 രൂപയും കവരുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ليست هناك تعليقات
إرسال تعليق