വീട് കുത്തിത്തുറന്ന് ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ
വീട് കുത്തിത്തുറന്ന് ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിളയാങ്കോട് ചിറ്റന്നൂരിലെ തെക്കെതലക്കല്‍ പ്രശാന്ത് (33)നെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റന്നൂരിലെ വരക്കല്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരി ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയാണ്. നമ്പൂതിരി രണ്ടു മാസത്തിലൊരിക്കല്‍ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. ഈ സമയത്താണ് പൂട്ടിയിട്ട തറവാട്ടുവീട്ടിൽ കവർച്ച നടന്നത്. സഹോദരി ഗിരിജ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. അടുക്കളവാതില്‍ കുത്തിത്തുറന്ന് ചെമ്പുപാത്രങ്ങള്‍, നിലവിളക്ക്, കിണ്ണം, കിണ്ടി, എന്നിവയും സിസിടിവിയുടെ മോണിറ്ററുമാണ് മോഷണം പോയത്. ഗിരിജയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പിലാത്തറയിലെ ശിവകാമി എന്ന ആക്രിക്കച്ചവടക്കാരന്റെ കടയില്‍ നിന്നുമാണ് മോഷണ മുതല്‍ കണ്ടെടുത്തത്. പ്രശാന്തിന്റെ കൂട്ടാളികളായ മോഹനന്‍, ഗിരീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.

ليست هناك تعليقات
إرسال تعليق