സോഷ്യൽ മീഡിയയിലൂടെ കന്യാസ്ത്രീയെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്

എറണാകുളം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് സമന്‍സ്.
കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ കന്യാസ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിച്ച എസ്ഐയെ സ്ഥലം മാറ്റി. ഫ്രാങ്കോയും സഹായികളും കന്യാസ്ത്രിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق