കാസർകോട് യുവതിയെ കൊന്ന് പുഴയിൽ തള്ളി ? ഭർത്താവിന്റെ മൊഴികളിൽ സംശയം, ചന്ദ്രഗിരി പുഴയിൽ തെരച്ചിൽ
കാസർകോട്: കാണാതായ ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയതായി സൂചന. ഇതേതുടർന്ന് ചന്ദ്രഗിരി പുഴയിലെ തെക്കിൽ പാലത്തിന് സമീപം പൊലീസും ഫയർഫോഴ്‌സും ഇന്ന് രാവിലെ മുതൽ തെരച്ചിൽ തുടങ്ങി. വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷിജോയിയുടെ ഭാര്യ പ്രമീള (30)യെയാണ് കൊലപ്പെടുത്തി തെക്കിൽ പാലത്തിന് മുകളിൽ നിന്ന് പുഴയിൽ തള്ളിയതെന്ന് പറയുന്നു. സപ്തംബർ 19 മുതലാണ് വിദ്യാനഗറിൽ നിന്നും പ്രമീളയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് ഷിജോയിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. വിദ്യാനഗർ സി.ഐ വി.വി മനോജിന്റെ തുടർന്നുള്ള അന്വേഷണത്തിലും ഷിജോയിയുടെ പെരുമാറ്റത്തിലും പ്രമീളയെ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിക്കുകയായിരുന്നു. ഭർത്താവിന്റെ തുടക്കം മുതലുള്ള മൊഴിയും പരസ്പര വിരുദ്ധമായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയാൽ മാത്രമെ കൂടുതലെന്തെങ്കിലും പറയാൻ കഴിയുകയുള്ളുവെന്ന് സി.ഐ മനോജ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق