Header Ads

  • Breaking News

    സൗമിനി ജെയിന്‍റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും; ഇന്ന് കെപിസിസി പ്രസിഡന്റിനെ കാണും



    കൊച്ചി: മേയർ സൗമിനി ജെയിന്‍റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. മേയറടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയേക്കുമെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് തന്നെ തിരുവനന്തപുരത്തുവച്ച് മേയറെ അറിയിക്കും. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് കൊച്ചി മേയർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പടയൊരുക്കം ഉണ്ടായത്.

    കെപിസിസി പ്രസിഡന്റ് വിളിപ്പിച്ചതുപ്രകാരം മേയർ സൗമിനി ജെയിൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. നിലവിലെ സാഹചര്യങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ മേയറെ ധരിപ്പിക്കും. ഇന്ന് തന്നെ സൗമിനി ജെയിന്‍ രാജിപ്രപ്രഖ്യാപനം നടത്തിയേക്കുമെന്നാണറിയുന്നത്. മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും ഇന്ന് കെപിസിസി അധ്യക്ഷനിൽ നിന്നുണ്ടായേക്കും.

    അതേസമയം, സൗമിനി ജെയിൻ രാജിവെച്ചാൽ പകരം ആ സ്ഥാനത്തേക്ക് ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു , പാലാരിവട്ടത്തുനിന്നുള്ള കൗൺസിലർ വികെ മിനിമോൾ എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad