Header Ads

  • Breaking News

    നിവിൻ പോളി ചിത്രം മിഖായേലിന്റെ ഹിന്ദി പതിപ്പിന് റെക്കോർഡ് കാഴ്ചക്കാർ;ചിത്രം ഗംഭീര ത്രില്ലറെന്ന് പ്രേക്ഷകർ


    ഈ വർഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മിഖായേൽ. ഹിറ്റ് മേക്കർ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ഈ വർഷം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.ചില കോണുകളിൽ നിന്ന് മനപ്പൂർവ്വം ചിത്രത്തെ കരിവാരി തേക്കുവാനുമുള്ള ശ്രമവും നടക്കുകയുണ്ടായി.

    ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ് നാല് ദിവസം മുൻപ് ഒരു യൂട്യൂബ് ചാനലിൽ പുറത്ത് വിട്ടിരുന്നു. അവിശ്വസനീയമായ റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് മിഖായേൽ എന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിലെ ട്വിസ്റ്റുകളും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്.ഇതിനോടകം 6.8 മില്യൺ കാഴ്ചക്കാരാണ് ഈ നിവിൻ പോളി ചിത്രം കണ്ടത്.

    ചിത്രത്തിൽ നിവിനെ കൂടാതെ ഉണ്ണി മുകുന്ദൻ,മഞ്ജിമ മോഹൻ, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്.ഹനീഫ് അദെനി തന്നെയാണ് തിരക്കഥ.ആന്റോ ജോസഫ് ആണ് നിർമാതാവ്.ഗോപി സുന്ദർ സംഗീതം


    ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ആയിരുന്നു നിവിന്റെ അവസാന റിലീസ്.ഓണത്തിന് റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.മികച്ച റിപ്പോർട്ടുകൾ സ്വന്തമാക്കിയ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങുകയാണ്.
    ചിത്രം ഇപ്പോൾ 50 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ആദ്യം 50 കോടി കടന്ന ചിത്രവും ഇത് തന്നെ.കോമഡി എന്റർടൈനറായി ഒരുക്കിയ ചിത്രം ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷൻ ആണ് സ്വന്തമാക്കിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad