പരിയാരത്ത് റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു
പരിയാരത്ത് റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പയ്യാവൂര്‍ ചന്ദനക്കാംപാറ സ്വദേശി പറമ്പില്‍ ജോസഫ് ഏബ്രഹാം82നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിലെ സ്റ്റാഫ് നേഴ്‌സായ മകന്റെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു ജോസഫ്. പരിയാരം പോലീസ് കേസെടുത്തു.

ليست هناك تعليقات
إرسال تعليق