Header Ads

  • Breaking News

    കെപിസിസി പുനഃസംഘടന ഉടൻ നടത്താൻ ധാരണ



    തിരുവനന്തപുരം :  കെപിസിസി പുനഃസംഘടന ഉടൻ നടത്താൻ ധാരണ. 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിത ഇക്കാര്യം ചർച്ച ചെയ്യും. ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം യുഡിഎഫ് കൺവീനറെ മാറ്റുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. 

    പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും കെപിസിസിയിൽ പുനഃസംഘടന നടന്നിട്ടില്ല. പഴയ ഭാരവാഹികൾ ഒഴിയുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നതോടെ അതും പാളി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായി അടിയന്തരമായി പുനസംഘടന നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇതോടെയാണ് ഈമാസം 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. അതിന് മുന്നോടിയായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം മുതിർന്ന നേതാക്കളുമായി ആലോചിച്ച് സമവായത്തിലെത്തും. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ്. 18 ജനറൽ സെക്രട്ടറിമാരെയും 28 സെക്രട്ടറിമാരെയും നിയമിക്കും.
     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad