ആലക്കോട് ഒറ്റതൈയിൽ പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി
ആലക്കോട് പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി. ഒറ്റതൈയിലെ സ്വാതി 18യെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ കാപ്പിമല സ്വദേശിയായ ലിബിൻ 24നെയും കാണാതായിട്ടുണ്ട്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു. ആലക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായ സ്വാതി രാവിലെ സ്ഥാപനത്തിലേക്ക് എന്നു പറഞ്ഞ് വീടുവിട്ടിറങ്ങി ലിബിനൊപ്പം ഒളിച്ചോടുകയും പിന്നീട് ഇരുവരും വിവാഹം കഴിച്ച് തലശേരി ഭാഗത്തുള്ളതായുമാണ് ഒടുവിൽ കിട്ടിയ സൂചന.

ليست هناك تعليقات
إرسال تعليق