ഹോം സ്റ്റേ നടത്തിപ്പിന്റെ മറവില്‍ പെണ്‍വാണിഭം; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍:
മൂര്‍ന്നാട് കാന്തൂരില്‍ ഹോം സ്റ്റേ നടത്തിപ്പിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്ന സംഘം അറസ്റ്റില്‍. ദേവദാസന്‍, പേരാവൂറിലെ മനു, കൂത്തുപറമ്പ് സ്വദേശികളായ നിഷാദ്, അക്ഷയ്, തലശ്ശേരി സ്വദേശികളായ ഷാജി എന്നിവരെയും ഹോം സ്റ്റേ നടത്തിപ്പുകാരിയായ അനസൂയ എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി ഡോ. സുമന്‍ ഡി. പട്‌നേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അനസൂയ നടത്തുന്ന ഭവാനി ഹോം സ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയേതാടെയാണ് പ്രതികള്‍ വലയിലായത്.

ليست هناك تعليقات
إرسال تعليق