Header Ads

  • Breaking News

    ആദ്യം മഞ്ഞക്കാര്‍ഡ്, പിന്നാലെ സെല്‍ഫി; ഇതിഹാസതാരം കക്കയെ ഞെട്ടിച്ച് വനിതാ റഫറി



    റഫറി പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സംഭവം
    ഫുട്‌ബോള്‍ മൈതാനത്ത് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടുന്നത് ഒരു പുതിയ വിഷയമല്ല. പലപ്പോഴായി താരങ്ങള്‍ക്ക് മഞ്ഞയും ചുവപ്പുമൊക്കെയായി കാര്‍ഡ് കിട്ടാറുണ്ട്. താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റത്തിനാണ് റഫറി കാര്‍ഡുകള്‍ നല്‍കുന്നത്. പക്ഷെ, ഇവിടെയിതാ ഒരു റഫറി മഞ്ഞക്കാര്‍ഡ് കൊടുത്ത് സെല്‍ഫിയെടുത്തിരിക്കുകയാണ്.

    സംഭവം നടക്കുന്നത് ബ്രസീലും ഇസ്രായേലും തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളെല്ലാം മത്സരത്തിനിറങ്ങിയിരുന്നു. കളിയുടെ 51-ാം മിനിറ്റില്‍ പന്തുമായി നീങ്ങിയ ഇതിഹാസ താരം കക്കയെ റഫറി വിസില്‍ മുഴക്കി നിര്‍ത്തിച്ചു. വനിതാ റഫറിയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കി നില്‍ക്കെ റഫറി മുന്‍ റയല്‍ താരത്തിന് അടുത്തെത്തി.


    പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സംഭവം. മഞ്ഞക്കാര്‍ഡ് തിരികെ വച്ച റഫറി പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു. താരത്തോടൊപ്പമൊരു സെല്‍ഫി, അതിന് വേണ്ടിയായിരുന്നു റഫറി കക്കയ്ക്ക് കാര്‍ഡ് നല്‍കിയത്. ഇതോടെ എല്ലാവരുടേയും മുഖത്ത് ചിരി പടര്‍ന്നു. താരങ്ങള്‍ റഫറിക്ക് അരികിലെത്തി കൈ കൊടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad