ചൊവ്വാഴ്ച സംസ്ഥാനത്ത് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം
നികുതി വകുപ്പിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഒക്ടോബർ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്ക് മാർച്ചും നടത്തും.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കാണ് മാർച്ച് നടത്തുക. വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ തെരുവിലിറങ്ങുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസിറുദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ليست هناك تعليقات
إرسال تعليق