Header Ads

  • Breaking News

    ശ്രീകണ്ഠപുരത്ത് സൗജന്യ വൃക്കരോഗ നിർണ്ണയ മെഗാ ക്യാമ്പ് നടത്തി


    ചെങ്ങളായി സമരിറ്റൻ പെയ്ൻ ആന്റ് പാലിയേറ്റീവും ശ്രീകണ്ഠപുരം കനിവ് പെയ്ൻ ആന്റ് പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണ്ണയ മെഗാ ക്യാമ്പ് ശ്രീകണ്ടാപുരം മാപ്പിള എ.എൽ.പി സ്കൂളിൽവച്ച് നടന്നു. പരിപാടി ശ്രീകണ്ടാപുരം സി.ഐ ജോഷി ജോസ് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ടാപുരം നഗരസഭാ ചെയർമാൻ പി.പി.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. സമരിറ്റൻ പാലിയേറ്റീവ് പ്രസിഡണ്ട് ഫാ.ബിനു പയ്യമ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസ് കൊല്ലിയിൽ, മുൻസിപ്പൽ കൗൺസിലർമാരായ ജോസഫീനാ ടീച്ചർ, വി.വി സന്തോഷ്, എ.പി മുഹമ്മദ് കുഞ്ഞി, ജനമൈത്രി പോലീസ് എഎസ്ഐ റഹ്മാൻ, അശ്വന്ത് സി കെ തുടങ്ങിയവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad