Header Ads

  • Breaking News

    ചെറുതാഴത്തെ പുതുപാഠം മുറ്റത്ത്‌ വിത്തിട്ടാൽ പാടത്ത്‌ കൊയ്യാം



    ചെറുതാഴത്തെ വീടുകളുടെ ഉമ്മറത്തിരുന്ന്‌ കാൽനീട്ടിയാൽ അതെത്തുക മുറ്റത്തെ ഞാറ്റടി കണ്ടത്തിലായിരിക്കും. ഇത്തരത്തിൽ മുറ്റത്ത്‌  ഞാറ്റടി തയ്യാറാക്കി അത്‌ പാടത്ത്‌ നട്ടുവളർത്തിയാൽ വിളവ്‌ ഇരട്ടിയാകുമെന്ന്‌ തെളിയിക്കുന്നത്‌ ചെറുതാഴം സർവീസ്‌ സഹകരണബാങ്ക്‌ ഭരണസമിതി. കൃഷി രീതി വിജയിപ്പിക്കാൻ  ശ്രീസ്ഥ, അതിയടം, മേലതിയടം, രാമപുരം പ്രദേശങ്ങളിലെ  കർഷകരും രംഗത്തിറങ്ങിയതോടെ പുതിയൊരു കാർഷിക വിപ്ലവത്തിനാണ്‌ വിത്തിട്ടത്‌. അതിജീവനത്തിനായി കാലാവസ്ഥയുമായി ചൂതുകളിക്കേണ്ടി വരുന്ന കർഷകരാണ് പുതിയ രീതികൾ അവലംബിച്ച് കൃഷി വ്യാപകമാകുന്നത്. വീട്ടുമുറ്റങ്ങളിലെ കോൺക്രീറ്റ് കളങ്ങളിലും മട്ടുപ്പാവുകളിലുമാണ് കൃഷി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad