Header Ads

  • Breaking News

    പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു



    തലശ്ശേരിക്കടുത്ത വടക്കുമ്പാടാണ് പതിനേഴ് കാരി തുങ്ങി മരിച്ചത്. വടക്കുമ്പാട് കുറുപ്പാടി എൽ.പി.സ്കൂളിന് സമീപം താമസിച്ചുവരുന്ന നിഷാന്തിന്റെ മകൾ നിതാഷയെയാണ് ഇന്ന് പുലർച്ചെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ പ്ലസ്.ടു വിദ്യാർഥിനിയാണ് നിതാഷ .ഇന്നലെ രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്ന നിതാഷയെ ഇന്ന് രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവർമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിതാഷക്ക് .എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ ഒരു അനുജൻ ഉണ്ട്. 
    അമ്മ അനിഷ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad