Header Ads

  • Breaking News

    വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്


    കോഴിക്കോട്: 
    വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു കാമുകനൊപ്പം കടന്നു കളഞ്ഞതായി പരാതി. കോഴിക്കോടാണ് സംഭവം. വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു.

    ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. വധു ഒരു കാറില്‍ കയറി പോകുന്നതാണ് കണ്ടത്. ആറ് വര്‍ഷംമുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊക്കുന്നുള്ള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു. പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad