Header Ads

  • Breaking News

    പയ്യന്നൂരിൽ അതിർത്തി തർക്കത്തിൽ ഇടപെടാൻ പോയ മധ്യസ്ഥന് വെട്ടേറ്റു



    അതിർത്തി തർക്കത്തിൽ ഇടപെടാൻ പോയ മധ്യസ്ഥന് വെട്ടേറ്റു
    പയ്യന്നൂരിൽ അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെട്ട മധ്യവയസ്ക്കന് വെട്ടേറ്റു.

    പയ്യന്നൂർ തായ്നേരിയിലെ എം ക്രിസ്തുദാസിനാണ് വാക്കത്തി കൊണ്ട് വെട്ടേറ്റത്. ഒമ്പതര മണിയോടെ തായ്നേരി തുളുവന്നൂർ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.

    പരുക്കേറ്റ പയ്യന്നൂർ തായ്നേരിയിലെ എം ക്രിസ്തുദാസിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാരിഴക്കാണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad