നാളെ (01.11.2019) കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
അറബിക്കടലിൽ ഉദ്ഭവിച്ച ന്യൂനമർദ്ദം കാരണം കനത്ത മഴയ്ക്കും, മണിക്കൂറിൽ 60 കി.മീ കൂടുതൽ വേഗതയിൽ വീശുന്ന അതിശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ, മൽസ്യബന്ധനത്തിലേർപ്പെടുന്നവർ ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ബീച്ചുകളിലും മലമ്പ്രദേശങ്ങളിലും സഞ്ചാരം ഒഴിവാക്കേണ്ടതാണ്. റോഡിൽ കൂടിയുള്ള രാത്രിയാത്ര കഴിയുന്നത്ര ഒഴിവാക്കുക.
ജില്ലയിൽ നിലവിൽ യെല്ലോ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളുവെങ്കിലും, ജില്ലയിലെ വിവിധ താലൂക്കുകളിലെ തഹസിൽദാർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളെ (01.11.2019) കാസറഗോഡ് ജില്ലയിലെ അംഗണവാടികളും പ്രൊഫെഷണൽ കോളേജുകളും ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു. നിലവിൽ ഉള്ള പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.


ليست هناك تعليقات
إرسال تعليق