Header Ads

  • Breaking News

    കഞ്ചാവുമായി കണ്ണൂർ സിറ്റി സ്വദേശി അറസ്റ്റിൽ


    ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം  നടത്തിയ  പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
    സിറ്റി സ്വദേശിയായ മുഹമ്മദ് ഫാദിൽ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആയിക്കര, സിറ്റി ഭാഗങ്ങളിൽ പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.
    ഇയാൾക്കെതിരെ എൻ. ഡി. പി. എസ് വകുപ്പ് പ്രകാരം കേസെടുത്തു.
    സി. ഇ. ഒമാരായ കെ. സി ഷിബു, ഉമേഷ്, രജീഷ് രവീന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad