Header Ads

  • Breaking News

    യുവതിയെ കയറിപിടിച്ച കാർത്തികപുരം സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു



    യുവതിയെ കയറിപിടിച്ച കാർത്തികപുരം സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാർത്തികപുരത്തെ വട്ടോളിൽ രതീഷ് (31)നെയാണ് എസ്.ഐ ബാബു മോഹൻ കസ്റ്റഡിയിലെടുത്തത്. നിരന്തരമായി ഭർത്യമതിയായ യുവതിയുടെ ഫോൺ നമ്പർ ചോദിച്ച് ശല്യം ചെയ്യുകയും ചെയ്തു. ഫോൺ നമ്പർ നൽകാതായതോടെ മലയോരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പുത്തൂർകുന്ന് സ്വദേശിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ബൈക്ക് കുറുകെയിട്ടശേഷം യുവതിയെ കയറിപിടിക്കാൻ ശ്രമിച്ചത്രെ. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇടപെടുകയും തുടർന്ന് പോലീസിൽ വിവരമറിയിച്ച് പോലീസ് സ്ഥലത്തെത്തി. യുവാവിനെയും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു . യുവതി രണ്ടു മക്കളുടെ മാതാവാണ് .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad