Header Ads

  • Breaking News

    തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്തെ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


    തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്തെ കെട്ടിടത്തിന് മുകളിലെ നിലയിൽ അജ്ഞാതൻ മൃതദേഹം ദുരൂഹ  സാഹചര്യത്തിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടത്. പഴയ മാവേലി സ്റ്റോർ പ്രവർത്തിച്ചിരുന്ന സ്ഥലത്തെ തൊട്ടടുത്ത കെട്ടിടത്തിന്റെ  രണ്ടാം നിലയിലെ ഏണിപ്പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.


    മൃതദേഹത്തിന്  സമീപത്തായി പാത്രങ്ങളും കാണപ്പെട്ടു. സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ കെ.പി ഷൈന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad