പള്ളിക്കുളത്ത് കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് പന്ത്രണ്ടോളം പേർക്ക് പരിക്ക്
ദേശീയപാതയിൽ പള്ളിക്കുളത്ത് വാഹനാപകടം. അപകടത്തില് പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.
കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൗൺ ടു ടൗൺ കെ. എസ്. ആർ. ടി. സി ബസും കണ്ണൂർ, തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന കെ. എസ്. ആർ. ടി. സി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ ബസ് നിർത്തിയിട്ടിരുന്ന ആക്ടീവ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മഴയെ തുടർന്ന് കടവരാന്തയിൽ നിൽക്കുകയായിരുന്ന പനങ്കാവ് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ليست هناك تعليقات
إرسال تعليق