Header Ads

  • Breaking News

    ഇന്ന് രാപ്പകല്‍ സമരം



    പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ പരാജയം, പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത നടപടി, സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവയ്‌ക്കെതിരെ യു.ഡി.എഫ് ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും.
    തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണു സമരം. 

    തിരുവനന്തപുരത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കൊല്ലത്ത് ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും, പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും, ആലപ്പുഴയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും, ഇടുക്കിയില്‍ പി.ജെ. ജോസഫ് എം.എല്‍.എയും, എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, പാലക്കാട്ട് കെ. സുധാകരന്‍ എം.പിയും, മലപ്പുറത്ത് മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും, കോഴിക്കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കണ്ണൂരില്‍ കെ. മുരളീധരന്‍ എം.പിയും കാസര്‍കോട്ട് മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദും സമരം ഉദ്ഘാടനം ചെയ്യും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad