Header Ads

  • Breaking News

    അവധി ദിവസങ്ങളിലും സമയപരിധി കഴിഞ്ഞും വിലകൂട്ടിമദ്യവില്‍പ്പന; കണ്‍സ്യൂമര്‍ ഫെഡ് വാച്ച്മാന്‍ അറസ്റ്റില്‍



    തളിപ്പറമ്പ്:
    അവധി ദിവസങ്ങളിലും വില്‍പ്പന അവസാനിച്ച ശേഷവും ഔട്ട്ലെറ്റ് വഴി മദ്യം വിലകൂട്ടി വില്‍പ്പന നടത്തിയ വാച്ച് മാൻ അറസ്റ്റില്‍. ചെറുപുഴ കൺസ്യൂമർ ഫെഡിൻറെ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിലെ വാച്ച് മാൻ തേര്‍ത്തല്ലിയിലെ ചിറക്കുന്നേല്‍ സി.വി.സിബി വര്‍ക്കിയെയാണ്(48) തളിപ്പറമ്പ് ഡിവൈഎസ് പി ടി.കെ.രതനകുമാറിൻറെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സബ് ഡിവിഷന്‍ പരിധിയിലെ പല ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പ്പന കേന്ദ്രങ്ങളിലും രാത്രി വില്‍പ്പന കേന്ദ്രം അടച്ചതിന് ശേഷവും അവധി ദിനങ്ങളിലും വാച്ച്മാൻമാരുടെ നേതൃത്വത്തില്‍ വ്യാപകമായി മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് ഡിവൈഎസ്പി ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഡിവൈഎസ്പി ക്രൈംസ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.പ്രിയേഷ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad